കൊവിഡ് വാക്സിനേഷന് ശേഷം നൂറാം ജന്മദിനം ഒരുമിച്ചാഘോഷിച്ച് മൂന്ന് ആത്മ സുഹൃത്തുക്കള്‍

New Update

publive-image

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നൂറുവയസ് പൂര്‍ത്തിയാക്കിയ മൂന്ന് ആത്മ സുഹൃത്തുക്കളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊവിഡ് വാക്സിനേഷന് ശേഷം മൂവരും നൂറാം ജന്മദിനം ഒരുമിച്ചാഘോഷിച്ചതിന്‍റെ ചിത്രങ്ങളാണിത്.

Advertisment

ആത്മ സുഹൃത്തുക്കളായ റൂത്ത് ഷ്വാർട്സ്, എഡിത്ത് മിറ്റ്സി മോസ്കോ, ലോറൈൻ പിറെല്ലോ എന്നിവർ കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷമാണ് പിറന്നാള്‍ ആഘോഷിക്കാനായി മാൻഹട്ടനിലെ അപ്പർ വെസ്റ്റ് സൈഡിൽ ഒത്തുചേര്‍ന്നത്.

ജൂൺ എട്ടാം തീയതിൽ നടന്ന പാർട്ടിയിൽ ന്യൂയോർക്ക് നഗരത്തിലെ വയോധികരായ മൂന്ന് സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളും ഒരിക്കല്‍ കൂടി ഒത്തുച്ചേരുകയായിരുന്നു.

തങ്ങളുടെ ഒരു നൂറ്റാണ്ട് നീളുന്ന സ്മരണകളില്‍ കൊവിഡ് മഹാമാരിയും ഉൾപ്പെടുന്നുവെന്ന് മൂവരും പറയുന്നു. കൊവിഡ് മഹാമാരിയെ ഒരുമിച്ച് അതിജീവിച്ചതിനാൽ, നൂറാം പിറന്നാൾ ഒരുമിച്ച് ആഘോഷിക്കാൻ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു.

life style
Advertisment