ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ ലക്ഷ്യമിട്ട് മൂന്ന് ജയ്പൂര്‍ താരങ്ങൾ

സ്പോര്‍ട്സ് ഡസ്ക്
Tuesday, July 20, 2021

 

ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ജയ്‌പൂര്‍ താരങ്ങളാണ് 50 മീറ്റര്‍ എയര്‍ റൈഫിളില്‍ അപുര്‍വി ചന്ദേല (10 മീറ്റര്‍ എയര്‍ റൈഫിള്‍), ദിവ്യാന്‍ഷ് സിംഗ് പന്‍വര്‍ (10 മീറ്റര്‍ എയര്‍ റൈഫിള്‍), അവാനി രേഖാര (പാര) എന്നി 3 ഷൂട്ടര്‍മാര്‍. മുന്‍ ലോക ചാമ്പ്യനും 2014 ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ ജേതാവുമാണ് ചന്ദേല. കഴിഞ്ഞ ഒളിമ്പിക്സിലും പങ്കെടുത്തിരുന്നു. ഇത്തവണ ഇവരിലൂടെ മെഡലുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

2019 ലെ ഐ‌എസ്‌എസ്‌എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ മത്സരത്തില്‍ വെള്ളി മെഡല്‍ ജേതാവായിരുന്നു 18 കാരനായ പന്‍വര്‍. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ്. 2015 ലും 2016 ലും ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടിയ താരമാണ് അവാനി. 2017 ല്‍ ദുബായില്‍ നടന്ന ഐപിസി പാരാ ഷൂട്ടിംഗ് ലോകകപ്പിലും വെള്ളി മെഡല്‍ നേടിയിട്ടുണ്ട്.

×