യു‌എ ഇയിൽ ഇന്ന് 300 പുതിയ കൊറോണ വൈറസ് കേസുകൾ, രോഗബാധിതരുടെ എണ്ണം 2,659 ആയി.

New Update

ദുബായ് : കോവിഡ് 19: യു‌എഇയിൽ ഇന്ന് 300 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് വൈറസ്‌  സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,659 ആയി. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് വിവരങ്ങൾ പ്രഖ്യാപിച്ചത്.

Advertisment

publive-image

ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ മന്ത്രാലയത്തിന്റെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്   53 പേർ വൈറസ് ബാധയിൽ നിന്ന് സുഖം പ്രാപിച്ചതായി പറഞ്ഞു. ഇതോടെ രാജ്യത്തെ മൊത്തം രോഗമുക്തി നേടിയവരുടെ  എണ്ണം 239 ആയി ആകെ മരണം ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തത് 12 ആണ് , ഒരാളുടെ നില അതീവ ഗുരതരമാണ്. ചൊവ്വാഴ്ച വരെ രാജ്യത്തുടനീളം 593,095 പരിശോധനകൾ നടത്തി. യുഎഇ സമൂഹത്തിന്റെ കൂട്ടായ ഐക്യത  ലോകത്തിനു മുന്നിൽ തെളിയിച്ചതായി ആരോഗ്യമന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസ് പറഞ്ഞു.ആരോഗ്യ മന്ത്രാലയം പുറപെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ കോവിഡ് വ്യാപനം തടയാനും പൂര്‍ണമായും ഇല്ലാതക്കാനും കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വെക്തമാക്കി.

Advertisment