Advertisment

ഗോവയ്ക്ക് മാറ്റം വേണം, ജനങ്ങൾക്ക് ശുദ്ധമായ രാഷ്ട്രീയം വേണം; ആം ആദ്മി പാർട്ടി വിജയിച്ചാൽ ഗോവ കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി: അരവിന്ദ് കെജ്‌രിവാൾ

New Update

പനജി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (ആം ആദ്മി) അധികാരത്തിൽ വന്നാല്‍ ഗോവയിലെ ഓരോ കുടുംബത്തിനും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

Advertisment

publive-image

40 അംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും. എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുമെന്ന് കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദില്ലിയിലെ ആളുകൾക്ക് സൗജന്യ വൈദ്യുതി ലഭിക്കുമെങ്കിൽ ഗോവയിലെ ആളുകൾക്ക് എന്തുകൊണ്ട് സൗജന്യമായി വൈദ്യുതി ലഭിച്ചുകൂടായെന്ന് അദ്ദേഹം ചോദിക്കുന്നു. ഗോവ വൈദ്യുതി മിച്ചമുള്ള സംസ്ഥാനമാണെങ്കിലും തീരദേശ സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിനെയും മറ്റ് പാർട്ടികളെയും വിട്ട് ബിജെപിയിൽ ചേര്‍ന്ന എംഎല്‍എമാരെയും കെജ്രിവാള്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തിരിക്കേണ്ടവർ ഇപ്പോൾ ഭരിക്കുന്നുണ്ടെന്നും അധികാരത്തിലിരിക്കേണ്ടവർ ഇപ്പോൾ പ്രതിപക്ഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കോ കോൺഗ്രസിനോ വോട്ട് ചെയ്യില്ലെന്ന് ആയിരക്കണക്കിന് ഗോവൻമാർ അവകാശപ്പെടുന്നുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു.

"ഗോവയ്ക്ക് മാറ്റം വേണം. ജനങ്ങൾക്ക് ശുദ്ധമായ രാഷ്ട്രീയം വേണം," അദ്ദേഹം പറഞ്ഞു.

aravind kejriwal
Advertisment