അടിമാലിയിൽ പി​ഞ്ചു​കു​ട്ടി​ക​ളെ ഉ​റ​ക്കി​ക്കി​ട​ത്തി കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട യു​വ​തി പി​ടി​യി​ല്‍

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, February 21, 2020

അ​ടി​മാ​ലി: പി​ഞ്ചു​കു​ട്ടി​ക​ളെ ഉ​റ​ക്കി​ക്കി​ട​ത്തി കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട യു​വ​തി പി​ടി​യി​ല്‍. അ​ടി​മാ​ലി മു​ത്താ​രം​കു​ന്ന് സ്വ​ദേ​ശി​നി ര​ഞ്ജി​ലി​യെ​യാ​ണ്​ (25)​ പാ​ല​ക്കാ​ട്​ വ​ട​ക്കും​ചേ​രി​യി​ല്‍​നി​ന്ന്​ അ​ടി​മാ​ലി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റോ​ടെ നാ​ലും അ​ഞ്ചും വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ ഉ​റ​ക്കി​ക്കി​ട​ത്തി​യ​ശേ​ഷം വീ​ടി​ന് സ​മീ​പം കാ​ത്തു​നി​ന്ന പാ​ല​ക്കാ​ട് വ​ട​ക്കും​ചേ​രി സ്വ​ദേ​ശി ദീ​പു​വി​നോ​ടൊ​പ്പം (26) പോ​കു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ര​ഞ്ജി​ലി. അ​വി​ടെ​വെ​ച്ചാ​ണ് ദീ​പു​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തും പ്ര​ണ​യ​ത്തി​ലാ​യ​തും. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ യു​വ​തി​യെ വ്യാ​ഴാ​ഴ്ച ദീ​പു​വി​​െന്‍റ വീ​ട്ടി​ല്‍​നി​ന്നാ​ണ്​​ എ​സ്.​ഐ സി.​ആ​ര്‍. സ​ന്തോ​ഷി​​െന്‍റ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ജു​വൈ​ന​ല്‍ ജ​സ്​​റ്റി​സ് ആ​ക്‌ട്​ പ്ര​കാ​ര​മാ​ണ്​ ര​ഞ്​​ജി​ലി​ക്കെ​തി​രെ കേ​സ്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു. സീ​നി​യ​ര്‍ സി​വി​ല്‍ ​െപാ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​ജി​ത്ത്, നി​ഷ പി. ​മ​ങ്ങാ​ട്ട് എ​ന്നി​വ​രും യു​വ​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

×