New Update
കൊണ്ടോട്ടി: കോളജ് വിദ്യാർഥിനിയിൽനിന്ന് സ്വർണവും പണവും കൈക്കലാക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ബിസ്മില്ലാഖാനാണ് (32) പിടിയിലായത്. സൗഹൃദം മുതലെടുത്ത യുവാവ് വിദ്യാർഥിനിയെ ഇടുക്കി മുണ്ടക്കയത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Advertisment
യുവതിയിൽനിന്ന് രണ്ടര പവൻ സ്വർണവും 20,000 രൂപയും കൈക്കലാക്കി. കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കേസ് മുണ്ടക്കയം പൊലീസിന് കൈമാറുമെന്ന് ഇൻസ്പെക്ടർ കെ.എം. ബിജു പറഞ്ഞു.