തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സംസ്ഥാനത്ത് വ്യാപക പരിശോധന. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിലുള്ള സംസ്ഥാന വ്യാപക പരിശോധനയില്‍ 41 പേര്‍ അറസ്റ്റിലായി. ഐടി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം.
/sathyam/media/post_attachments/DlqcoYgpMRGa9TtcWjo2.jpg)
കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത് 227 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
പാലക്കാട് നിന്നാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത് (9). മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്ത് 44 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കോവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായതെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ 326 കേന്ദ്രങ്ങളിലായാണ് റെയ്ഡ് നടത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 285 ഇലക്ട്രിക് ഉപകരണങ്ങളാണ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. പോക്സോ നിയമ പ്രകാരവും ഐടി നിയമ പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us