Advertisment

411 പേജുള്ള ശബരിമല വിധിന്യായം എന്തെന്നറിയാതെ ചാനൽ ഫ്ളാഷുകളെ മാത്രം അടിസ്ഥാനമാക്കി ചാനല്‍ ചര്‍ച്ചയില്‍ 'നിയമവിദഗ്ധര്‍' എഴുന്നള്ളിക്കുന്നത് മുഴുവന്‍ വിവരക്കേട് ! വിമർശിക്കുന്നവർ ആദ്യം അത് വായിക്കുക. എത്ര മനോഹരമായാണ് ഭരണഘടനാ തത്വങ്ങൾ വ്യാഖ്യാനിക്കുന്നതെന്നു മനസിലാക്കുക - ചാനല്‍ വിചാരണക്കാരെ പൊളിച്ചെഴുതി മനോരമ ഡല്‍ഹി ലേഖകന്‍റെ പോസ്റ്റ്‌

New Update

publive-image

Advertisment

ഡല്‍ഹി : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ 411 പേജുള്ള വിധിന്യായം ഒന്നോടിച്ചു നോക്കുക പോലും ചെയ്യാതെ ചാനല്‍ ചര്‍ച്ചകളില്‍ നിയമവിദഗ്ധരുടെ കുപ്പായമണിഞ്ഞു ഓരോരുത്തര്‍ തട്ടിവിടുന്ന അഭിപ്രായ പ്രകടനങ്ങള്‍ തനി വിവരക്കേടുകളായി മാറുകയാണ്.

ഇതിനെതിരെ 2006 മുതൽ ഈ കേസ് സുപ്രീം കോടതിയില്‍ പോയി റിപ്പോര്‍ട്ട് ചെയ്യുന്ന മനോരമ ഡല്‍ഹി സ്പെഷ്യല്‍ കറസ്പോന്‍ഡന്റ് ജോമി തോമസ്‌ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്‌ ഇവര്‍ക്ക് കുറിയ്ക്കു കൊള്ളുന്ന മറുപടിയാണ് . < ഈ കുറിപ്പ് മനോരമ ചാനലില്‍ ചര്‍ച്ചയ്ക്ക് പങ്കെടുത്തവര്‍ക്കും ബാധകമാണോ എന്ന് പറയേണ്ടത് ലേഖകന്‍ തന്നെയാണ് ? >

publive-image

ജോമി തോമസിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ശബരിമലക്കേസിലെ വിധിയെക്കുറിച്ച് ചാനലുകളിലെ ചർച്ചകൾ കണ്ടു. ഒന്നും മനസിലാക്കാതെ ആർക്കും എന്തിനെക്കുറിച്ചും എന്തും പറയാനുള്ള മൗലികാവകാശമാണ് ചർച്ചകളിൽ പങ്കെടുത്തവരിൽ പലരും വിനിയോഗിച്ചതെന്നു വ്യക്തം. കാരണം, അവരിൽ ഭൂരിപക്ഷം പേരും 411 പേജുള്ള വിധിന്യായം പൂർണമായി വായിച്ചിട്ടില്ലെന്നുറപ്പ്. ഒരു ഭരണഘടനാ ബെഞ്ചിന്റെ വിധിയെക്കുറിച്ച് ചാനൽ ഫ്ളാഷുകളുടെയും ഒരു മിനിറ്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലൊക്കെ പ്രതികരിക്കാൻ അസാമാന്യ ധൈര്യം വേണം. അതു പലർക്കുമുണ്ട്!!

publive-image

നിയമവിദഗ്ധൻ എന്ന് ഒരു ചാനൽ വിശേഷിപ്പിച്ച ചർച്ചക്കാരൻ പറഞ്ഞത് ആർത്തവ പ്രശ്നം ഒരു വാദമായി കോടതിയിൽ ആരും ഉന്നയിച്ചില്ലെന്നാണ്. 2006 മുതൽ കഴിഞ്ഞ മാസം ഒന്നുവരെ ഈ കേസിന്റെ വാദങ്ങൾ കോടതിയി്‍ ൽ നേരിട്ടു കേൾക്കുന്നയാളെന്ന നിലയ്ക്കു പറയട്ടെ, നിയമവിദഗ്ധാ, വിവരക്കേട് എഴുന്നള്ളിക്കരുത്.

വിധിയെ വിമർശിക്കുന്നവർ ആദ്യം വിധിന്യായം വായിക്കുക. പ്രത്യേകിച്ചും ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡിനും പറയാനുള്ളത്. എത്ര മനോഹരമായാണ് അവർ ഭരണഘടനാ തത്വങ്ങൾ വ്യാഖ്യാനിക്കുന്നതെന്നു മനസിലാക്കാൻ ശ്രമിക്കുക.

ഭരണഘടനാ ബെഞ്ചിലെ അഞ്ചു പേരിൽ നാലു പേരും ഹിന്ദുക്കളാണ്. ഒരാൾ പാഴ്സിയും – പാഴ്സി പുരോഹിതൻ.

publive-image

ഏതു വിഷയത്തെയും ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയെന്നത് സുപ്രീം കോടതിയെ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്തമാണ്. അത് ഭരണഘടനതന്നെ നൽകിയിരിക്കുന്ന ഉത്തരവാദിത്തമാണ്. കോടതിയും ജഡ്ജിമാരും കവർന്നെടുത്തിട്ടുള്ളതല്ല.

അങ്ങനെയൊരു ഭരണഘടന ‘വീ , ദ് പീപ്പിൾ’ നമുക്കു തന്നെ സമർപ്പിച്ചതാണ്. അപ്പോൾ, അതിലെ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പ്രശ്നത്തെ വ്യാഖ്യാനിക്കുമ്പോൾ – അതു ശരിയല്ലെന്നു പറയുന്നത്, ആ ഭരണഘടനതന്നെ നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബലത്തിലാണെന്നതു മറക്കാതിരിക്കുക. അങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ലാത്ത രാജ്യത്ത് ജീവിക്കുന്നവർക്കറിയാം, എന്താണ് ഇന്ത്യൻ ഭരണഘടനയുടെ മഹത്വമെന്ന്.

publive-image

ഭരണഘടനയ്ക്ക് സുപ്രീം കോടതി നൽകുന്ന വ്യാഖ്യാനം അംഗീകരിക്കാത്തവരുടെ നിലപാട് വാസ്തവത്തിൽ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയിൽ വിശ്വാസമില്ലെന്നുള്ള പ്രഖ്യാപനമാണത്. ഇപ്പോഴത്തെ ഭരണഘടന തിരുത്തണമെന്നും രാജ്യത്തിനു മറ്റു ചില വേദപുസ്തകങ്ങളാണു വേണ്ടതെന്നും ആർക്കാണു താൽപര്യമെന്ന് നമുക്കറിയാം.

 

https://www.facebook.com/jomydelhi/posts/10157539507814179

shabarimala
Advertisment