/sathyam/media/media_files/GRonZAgDLGmSC3hfG46P.jpg)
ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിയാല്‍ ഇന്നത്തേതിനേക്കാള്‍ ഏറ്റവും മോശമായ ഫലങ്ങള്‍ പ്രതിപക്ഷം നേരിടേണ്ടിവരുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഡിസംബര്‍ നാലിന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെയാണ് പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെയുള്ള 'ചോദ്യത്തിന് കൈകൂലി' ആരോപണങ്ങളില്‍ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിനാല്‍ ഡിസംബര്‍ നാല് മുതല്‍ ഡിസംബര്‍ 22 വരെ നടക്കുന്ന ശീതകാല സമ്മേളനം സംഘര്‍ഷ ഭരിതമാകും. ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരം പകരമുള്ള ബില്ലുകളും സഭയില്‍ അവതരിപ്പിക്കും.
എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ അത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചായിരിക്കണമെന്നും നേരത്തെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.
'15 സിറ്റിംഗുകള്‍ ഉണ്ട്... ഘടനാപരമായ സംവാദങ്ങള്‍ക്കുള്ള അന്തരീക്ഷം നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ചര്‍ച്ചകള്‍ നടത്തേണ്ടത്. എല്ലാ വിഷയങ്ങളിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്.' ജോഷി പറഞ്ഞു.
ശീതകാല സമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച നടന്ന സര്‍വകക്ഷി യോഗത്തിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.
മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുന്നതിന് മുമ്പ് ചോര്‍ന്നെന്നാരോപിച്ച് ടിഎംസി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സര്‍വകക്ഷി യോഗത്തില്‍ ആഞ്ഞടിച്ചിരുന്നു. 19 ബില്ലുകളും രണ്ട് സാമ്പത്തിക ഇനങ്ങളും പാര്‍ലമെന്റ് സമ്മേളനത്തിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.