ഡല്‍ഹി: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. മറ്റ് പാര്‍ട്ടികള്‍ക്ക് പ്രകടനപത്രികകള്‍ ഔപചാരികതയാണെന്നും എന്നാല്‍ ബിജെപിക്ക് ഇത് വികസനത്തിന്റെ പാതയാണെന്നും പത്രിക പുറത്തിറക്കിക്കൊണ്ട് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.
ഞങ്ങള്‍ പറഞ്ഞതെല്ലാം ചെയ്തു. കൂടാതെ പറയാത്തതും ചെയ്തു. നമ്മുടെ ചരിത്രം ഇതിന് സാക്ഷിയാണ്. സംസ്ഥാനത്ത് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ആഗ്രഹമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. നവംബര്‍ 25നാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്.
ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങള്‍...
- എല്ലാ ജില്ലയിലും മഹിളാ പോലീസ് സ്റ്റേഷന്‍ തുറക്കും.
- പെണ്‍കുട്ടി ജനിച്ചാല്‍ 2 ലക്ഷം രൂപയുടെ ബോണ്ട്
- 12-ാം ക്ലാസ് പാസ്സായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്‌കൂട്ടി പദ്ധതി
- കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം
- സ്ത്രീ സുരക്ഷയ്ക്കായി എല്ലാ ജില്ലയിലും ആന്റി റോമിയോ സ്‌ക്വാഡുകള്‍
- ലഖ്പതി ദീദി പദ്ധതി ആരംഭിക്കും
പരീക്ഷകളില്‍ ഉള്‍പ്പെടെ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്ഐടി രൂപീകരിക്കും
- ഗോതമ്പ് 2700 രൂപയ്ക്ക് വാങ്ങും.ഭൂമി കൈയേറിയ കര്‍ഷകര്‍ക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കുന്നതില്‍ നടപടിയെടുക്കും.
- ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് 450 രൂപ സബ്‌സിഡി നല്‍കും.
- മാതൃത്വ വന്ദന യോജന പ്രകാരം സ്ത്രീകള്‍ക്ക് നല്‍കുന്ന 5,000 രൂപ 8,000 രൂപയായി ഉയര്‍ത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജസ്ഥാനില്‍ 23 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അതില്‍ 11 എണ്ണം പ്രവര്‍ത്തനക്ഷമമായെന്നും നദ്ദ പറഞ്ഞു.