/sathyam/media/post_attachments/1dbYbJISqFGs6bf3RKWU.jpg)
കോഴിക്കോട്: പുലര്‍ച്ചെ രാമനാട്ടുകരയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. മരണപ്പെട്ടവരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും അസമയത്തെ യാത്ര ദുരൂഹമാണെന്നും മരിച്ചവരുടെ ക്രിമിനല്‍ പശ്ചാത്തലവുമാണ് അപകടത്തെ സംബന്ധിച്ച് സംശയം ജനിപ്പിച്ചിരിക്കുന്നത്.
/sathyam/media/post_attachments/D6yTpEsyRVn2ZFlXxOKs.jpg)
വൈദ്യരങ്ങാടിക്കടുത്ത് പുളിയഞ്ചോടാണ് ബൊലോറോ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ജീപ്പിലുണ്ടായിരുന്ന ചെര്‍പ്പിളശേരി സ്വദേശികളായ 5 പേരും മരിച്ചത്. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മദ്യക്കുപ്പികളും സോഡയും കണ്ടെടുത്തിട്ടുണ്ട്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതാകാമെന്നും സംശയമുണ്ട്.
/sathyam/media/post_attachments/w6e4bnpPuMnyQxgXmG6B.jpg)
മരിച്ചവര്‍ പാലക്കാട് തട്ടിക്കൊണ്ടുപോകല്‍, വീട് കയറി ഭീഷണിപ്പെടുത്തല്‍ കേസുകളില്‍ പ്രതികളാണ്. ഇവര്‍ മുന്‍ എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്നെന്ന് സംശയിക്കുന്നു. മരിച്ചവര്‍ സഞ്ചരിച്ച വാഹനത്തിനൊപ്പം ഒരു ഇന്നോവ കാറും മറ്റൊരു വാഹനവും കൂടി ഉണ്ടായിരുന്നെന്നാണ് വിവരം. മറ്റൊരു ഗുണ്ടാ തലവന് എസ്കോര്‍ട്ട് പോയതായിരുന്നു ഈ മൂന്ന് വാഹനങ്ങളുമെന്നതും പോലീസ് സംശയിക്കുന്നുണ്ട്.
ഇന്നോവയില്‍ ഉണ്ടായിരുന്ന 6 പേരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. സ്വര്‍ണക്കടത്ത്, കുഴല്‍ പണം ഇടപാട്, ക്വട്ടേഷന്‍ എന്നീ ആവശ്യങ്ങളില്‍ ഏതെങ്കിലുമായി യാത്ര ചെയ്തവയാണ് ഈ വാഹനങ്ങള്‍ എന്നാണ് സംശയം. ഇടിച്ച വാഹനവും അമിത വേഗതയിലായിരുന്നു. മൊത്തം 15 പേരുടെ സംഘമാണ് 3 വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നതെന്ന് സംശയിക്കുന്നു. എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്നെന്ന് ഇന്നോവയിലുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും ഇത് തെറ്റായ മൊഴിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.