മുംബൈയിലെ 18 വയസില്‍ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡ് ആന്റീബോഡി; കണ്ടെത്തലുമായി സിറോ സര്‍വേ

New Update

publive-image

മുംബൈ: മുംബൈയിലെ 18 വയസില്‍ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡ് ആന്റീബോഡിയുണ്ടെന്ന് സിറോ സര്‍വേ കണ്ടെത്തല്‍. ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നുമിടെയാണ് പഠനം നടത്തിയത്. മുംബൈയിലെ പാത്ത് ലാബുകളില്‍നിന്ന് ശേഖരിച്ച 2176 രക്ത സാമ്പിളുകളാണ് പരിശോധിച്ചത്.

Advertisment

പത്തിനും 14 നുമിടെ പ്രായമുള്ള 53.43 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി ഉള്ളതായി കണ്ടെത്തി. 15 നും 18 നുമിടെ പ്രായമുള്ള 51.39 ശതമാനത്തിലും ഒന്നിനും നാല് വയസിനുമിടെ പ്രായമുള്ള 51.04 ശതമാനത്തിലും ആന്റീബോഡി കണ്ടെത്തി.

mumbai antibodies covid antibodies
Advertisment