വെറും 10 മിനിറ്റില്‍ ഉണ്ടാക്കാം സ്വാദിഷ്ടമായ റവ കേസരി

New Update

publive-image

വീട്ടില്‍ റവ ഉണ്ടെങ്കില്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് റവ കേസരി. ഇനി എങ്ങനെയാണ് റവ കേസരി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…

Advertisment

വേണ്ട ചേരുവകള്‍…

റവ : ഒരു കപ്പ്
നെയ്യ്: ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്
പഞ്ചസാര : ആവശ്യത്തിന്
പാല്‍ : ആവശ്യത്തിന്
ഏലയ്ക്ക : 5 എണ്ണം
കശുവണ്ടിപ്പരിപ്പ് : 10 എണ്ണം
ഉണക്കമുന്തിരി : ആവശ്യത്തിന്
കുങ്കുമപ്പൂവ്: ഒരു നുള്ള്

തയ്യാറാക്കുന്ന വിധം…

ഒരു പാത്രത്തില്‍ കുറച്ച് നെയ്യ് ഒഴിച്ച് അതിലേക്ക് റവയിട്ട് വറുക്കുക. ചെറിയ തീയില്‍ വേണം റവ വറുക്കാന്‍.

വെള്ളം ഒഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കുക. മിശ്രിതം ഒരുവിധം കുറുകി വരുമ്പോള്‍ പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. ശേഷം കുങ്കുമപ്പൂവ് ചേര്‍ക്കുക.

പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിളക്കുക. ഇത് പാനില്‍ നിന്നും വിട്ട് വരുന്ന പാകം ആകുമ്പോള്‍ തീ ഓഫ് ചെയ്ത ശേഷം നന്നായി ഇളക്കി കൊടുക്കുക.

ഇത് തണുത്ത ശേഷം ഇഷ്ടമുള്ള രീതിയില്‍ മുറിച്ചെടുത്ത് കഴിക്കുക.

food rava suffron
Advertisment