ചൈനയില്‍ നിന്ന് കഴുതപ്പുറത്തേറ്റി സെക്സ് ടോയ്സ് ഹിമാലയം വഴി കടത്തി: സെക്സ് ടോയ്സ് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, December 14, 2019

ചൈനീസ് നിര്‍മിത സെക്സ് ടോയ്സ് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍. ചൈനയില്‍ നിന്ന് കഴുതപ്പുറത്തേറ്റിയാണ് ഇവ ഹിമാലയം കടത്തിയത്. ടോയിസുകള്‍ ബൊലേറോയിലേക്ക് നിറയ്ക്കുന്നതിനിടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

ഭൂട്ടാന്‍ റോയല്‍ പൊലീസാണ് പരോയില്‍ നിന്ന് ആയിരക്കണക്കിന് സെക്സ് ടോയ്സുമായെത്തിയ സംഘത്തെ പിടികൂടിയത്. മൂന്ന് ബൊലേറോയാണ് ഭൂട്ടാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്സ് ടോയ്സ് കടത്തല്‍. മൂന്ന് ബൊലേറോ വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. അതേസമയം ഒരു വാഹനത്തില്‍ പുതപ്പും ചായപ്പൊടിയും കണ്ടെത്തിയെന്നും റോയല്‍ ഭൂട്ടാന്‍ പൊലീസ് വിശദമാക്കുന്നു. ഭൂട്ടാന്‍ മീഡിയ പ്രസിഡന്റും ഭൂട്ടാനീസ് ന്യൂസ് പേപ്പറിന്‍റെ എഡിറ്ററുമായ ടെന്‍സിങ് ലാംസാങ് ആണ് വിവരം പുറത്ത് വിട്ടത്.

×