New Update
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി. 'അന്ന ദാതാക്കളായ 60 കര്‍ഷകരുടെ ജീവത്യാഗം ലജ്ജിപ്പിക്കുന്നില്ല. എന്നാല്‍ ട്രാക്ടര്‍ റാലി സര്‍ക്കാരിന് അപമാനമുണ്ടാക്കുന്നു' - രാഹുല്‍ ട്വീറ്റ് ചെയ്തു.
റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുന്ന സാഹചര്യം രാജ്യത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം വിമര്‍ശം.
ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. നവംബര്‍ അവസാനം തുടങ്ങിയ പ്രക്ഷോഭത്തിനിടെ 60 ലധികം കര്‍ഷകരാണ് മരിച്ചതെന്നാണ് കര്‍ഷക സംഘടനകള്‍ അവകാശപ്പെടുന്നത്.