കുവൈറ്റ്: കുവൈറ്റില്‍ ഫിലിപ്പൈന്‍ പ്രവാസി യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചു. ഹവല്ലി പൊലീസാണ് മിലിട്ടറി ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തുന്നത്.
തന്റെ ഏഴ് വയസ്സുകാരനായ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഫിലിപ്പൈന്‍ യുവതി നുഗ്ര പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണത്തിന് തുടക്കമായത്. എന്നാല്‍ പരാതി നല്‍കാന്‍ യുവതി പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കാണാതായ കുട്ടിയെ സ്‌റ്റേഷനില്‍ കാണുകയായിരുന്നു.
പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ് നടന്ന കുട്ടിയെ പട്രോളിംഗിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. എന്നാല്‍ കുട്ടിയ്ക്ക് ആവശ്യമായ രേഖകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല . കുട്ടിയുടെ രേഖകളെ കുറിച്ച് ചോദിച്ചപ്പോള്‍ യുവതി ആശയക്കുഴപ്പത്തിലാകുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ പിതാവ് ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണെന്നും ഏഴ് വര്‍ഷത്തോളമായി തങ്ങള്‍ അടുപ്പത്തിലാണെന്നും യുവതി വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ആരോപണവിധേയനായ സൈനികനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനായി യുവതിയെയും കുട്ടിയെയും ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറി. കേസ് പ്രോസിക്യൂഷന് കൈമാറി.