കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ യുവ എഴുത്തുകാരിയുടെ പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്.
/sathyam/media/post_attachments/vsIeau9vfOr2EMvjdhy8.jpg)
ഇതോടെ സിവിക് ചന്ദ്രനെതിരായ പീഡന കേസുകളുടെ എണ്ണം രണ്ടായി. ആദ്യ കേസും കൊയിലാണ്ടി പൊലീസാണ് റജിസ്റ്റർ ചെയ്തത്.
ആദ്യ കേസെടുത്ത് മൂന്നാഴ്ചയായിട്ടും സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറയുന്നത്.