കനത്ത മഴ: എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെ 6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി പിന്നീട്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

എറണാകുളം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെ 6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

Advertisment

publive-image

എറണാകുളത്തും തൃശൂരും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി പിന്നീട്.

വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Advertisment