സ്പോര്‍ട്സ് ഡസ്ക്
 
                                                    Updated On
                                                
New Update
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. പാരാ പവർലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ സുധീറാണ് സ്വർണം സ്വന്തമാക്കിയത്. 134.5 പോയിന്റുമായി സ്വർണം നേടിയ സുധീർ, കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും സ്വന്തം പേരിലാക്കി.
Advertisment
/sathyam/media/post_attachments/QppSqBuGxcxD52mZahlu.jpg)
ബർമിങ്ങാമിൽ പാരാ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവുമാണ് ഈ ഇരുപത്തേഴുകാരന്റേത്. നൈജീരിയൻ താരം ഇകേചുക്വു ക്രിസ്റ്റ്യൻ ഒബിചുക്വു വെള്ളിയും മിക്കി യുലേ വെങ്കലവും നേടി.
നേരത്തെ, നിരാശ നിറഞ്ഞ ആദ്യ 4 അവസരങ്ങൾക്കുശേഷം ഒരൊറ്റച്ചാട്ടത്തിലൂടെ മലയാളി താരം എം. ശ്രീശങ്കറും ഇന്ത്യൻ കായിക പ്രേമികളുടെ പ്രതീക്ഷ കാത്തു.
കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലിലെ അഞ്ചാം ഊഴത്തിൽ 8.08 മീറ്റർ പിന്നിട്ട ശ്രീശങ്കർ വെള്ളി നേടി. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ പുരുഷ ലോങ്ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ശ്രീശങ്കറിനു സ്വന്തം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us