ജാംനഗർ: തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് മോഡലിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവെന്ന് റിവാബ ജഡേജ. ജനങ്ങൾ എന്നും ബി ജെ പിക്ക് ഒപ്പമെന്നും റിവാബ പറഞ്ഞു.
/sathyam/media/post_attachments/xuEGkcf9362tqyke7wiK.jpg)
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗറില്‍ വിജയിച്ചിരിക്കുകയാണ് റിവാബ ജഡേജ. തന്നെ സ്ഥാനാര്‍ത്ഥിയായി സ്വീകരിച്ചവര്‍ക്കും, തനിക്കായി പണിയെടുത്തവര്‍ക്കും, തന്നെ ജനങ്ങളുമായി പരിചയപ്പെടുത്തിയവര്‍ക്കും എല്ലാം അവകാശപ്പെട്ടതാണ് ഈ വിജയം എന്നും റിവാബ വിജയം ഉറപ്പിച്ച ശേഷം പ്രതികരിച്ചു.