New Update
Advertisment
കൊച്ചി: കൊച്ചി തീരത്തു നിന്നു മത്സ്യ ബന്ധനത്തിനായി പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി എട്ടു പേരെ കാണാതായതായി വിവരം. ആണ്ടവർ തുണയ് എന്ന ബോട്ടാണ് കനത്ത കാറ്റിൽ മുങ്ങിയത്. കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തേക്കു നീങ്ങിയിട്ടുണ്ട്.
തമിഴ്നാട്ടിലെ നാഗപ്പട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്. . ബോട്ട് ജീവനക്കാരിൽ മലയാളികളുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.