കൊച്ചി തീരത്തു നിന്നു മത്സ്യ ബന്ധനത്തിനായി പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി; എട്ടു പേരെ കാണാതായി

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, May 15, 2021

കൊച്ചി: കൊച്ചി തീരത്തു നിന്നു മത്സ്യ ബന്ധനത്തിനായി പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി എട്ടു പേരെ കാണാതായതായി വിവരം. ആണ്ടവർ തുണയ് എന്ന ബോട്ടാണ് കനത്ത കാറ്റിൽ മുങ്ങിയത്. കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തേക്കു നീങ്ങിയിട്ടുണ്ട്.

തമിഴ്നാട്ടിലെ നാ​ഗപ്പട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്. . ബോട്ട് ജീവനക്കാരിൽ മലയാളികളുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

×