ട്രെയിനില്‍ യാത്രക്കാരി അബദ്ധത്തില്‍ അപായച്ചങ്ങല വലിച്ചു; മുഖ്യമന്ത്രി സ്റ്റാലിന്റെ യാത്ര വൈകി

author-image
neenu thodupuzha
New Update

publive-image

ചെന്നൈ:ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ യാത്രക്കാരില്‍ ഒരാള്‍ അബദ്ധത്തില്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ യാത്ര വൈകി.

Advertisment

ഉത്തരാഖണ്ഡിലേക്ക് പോകാന്‍ എറണാകുളത്തുനിന്ന് കയറിയ ജസ്മതിയാദേവി(38) എന്ന യുവതിയാണ് അബദ്ധത്തില്‍ അപായച്ചങ്ങല വലിച്ചത്.

റാണിപ്പേട്ടിലെ മുകുന്ദരായപുരം റെയില്‍വേ സ്‌റ്റേഷനടുത്താണ് സംഭവം. സ്ലീപ്പര്‍ കോച്ചില്‍ മുകളിലെ ബര്‍ത്തില്‍ കിടക്കുകയായിരുന്ന ഇവര്‍ താഴെയിറങ്ങാനായി കാല് ചവിട്ടിയത് അപായച്ചങ്ങലയുടെ പിടിയിലായിരുന്നു. ഇതോടെ ട്രെയിന്‍ നിന്നു.

മുഖ്യമന്ത്രി കയറിയ ട്രെയിനായതിനാല്‍ സംഭവം പരിഭ്രാന്തിക്കിടയാക്കി. റെയില്‍വേ പോലീസ് എത്തി യാത്രക്കാരിക്ക് 1000 രൂപ പിഴ വിധിക്കുകയും അതേ ട്രെയിനില്‍ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു.

നടപടി ക്രമങ്ങള്‍ക്കായി വണ്ടി 7 മിനിട്ട് പിടിച്ചിട്ടു. ഇന്‍സ്‌പെക്ഷന്‍ കോച്ചിലാണ് മുഖ്യമന്ത്രി കയറിയത്. വെല്ലൂരിലെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ചൈന്നൈയിലേക്ക് തിരികെ പോകുകയായിരുന്നു അദ്ദേഹം.

Advertisment