സ്‌കൂള്‍ ഉച്ചഭക്ഷണം: തുക കൂട്ടിയിരുന്നതായി ; ഇന്ധനം, പച്ചക്കറികള്‍, ധാന്യങ്ങള്‍, എണ്ണ എന്നിവയ്ക്കുള്ള തുകയാണിതെന്ന് മന്ത്രി

author-image
neenu thodupuzha
New Update

publive-image

ന്യൂഡല്‍ഹി: പി.എം. പോഷണ്‍ (പഴയ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി) പദ്ധതിയുടെ ഭാഗമായി, ഉച്ചഭക്ഷണം പാചകംചെയ്തു നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള തുക കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു വര്‍ധിപ്പിച്ചിട്ടുണ്ടെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

Advertisment

പദ്ധതിയുടെ നിരക്കുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാത്തതുമൂലം സ്‌കൂളിലെ പ്രധാനാധ്യാപകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള എ.എം. ആരിഫിന്റെ ചോദ്യത്തിനു ലോക്സഭയില്‍ മറുപടിനല്‍കുകയായിരുന്നു മന്ത്രി.

പ്രീ പ്രൈമറി, പ്രൈമറി തലത്തില്‍ ഓരോ കുട്ടിക്കുമുള്ള പ്രതിദിന വിഹിതം 4.97 രൂപയില്‍നിന്ന് 5.45 രൂപയായും അപ്പര്‍ പ്രൈമറി തലത്തില്‍ 7.45 രൂപയില്‍നിന്ന് 8.17 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഇന്ധനം, പച്ചക്കറികള്‍, ധാന്യങ്ങള്‍, എണ്ണ എന്നിവയ്ക്കുള്ള തുകയാണിത്.- മന്ത്രി പറഞ്ഞു.

Advertisment