New Update
Advertisment
തൃശൂര്‍:ക്വാറിസര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അഴിമതിയുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടര്‍ എ.പി. കിരണിനെയും പെരുമ്പാവൂര്‍ തഹസില്‍ദാര്‍ ജോര്‍ജ് ജോസഫിനെയും സസ്പെന്‍ഡ് ചെയ്തു.
തൃശൂരില്‍ ഉദ്യോഗസ്ഥരായിരിക്കുമ്പോഴാണ് ഇവര്‍ക്കെതിരേ പരാതിയുണ്ടായത്.
ക്വാറി ഉടമയ്ക്കു കരമടയ്ക്കുന്നതിലും ജിയോളജി വകുപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലും അഴിമതിയുണ്ടെന്ന പരാതിയിലാണ് നടപടി.
ഇവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.