സ്വവര്‍ഗാനുരാഗിക്ക് കൗണ്‍സലിങ്: ഉത്തരവിന് സ്റ്റേ, പെണ്‍കുട്ടിയെ കുടുംബ കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി അറിയിക്കണമെന്ന് നിർദ്ദേശം

author-image
neenu thodupuzha
New Update

publive-image

ന്യൂഡല്‍ഹി:സ്വവര്‍ഗാനുരാഗിയായ യുവതിയെ (ലെസ്ബിയന്‍) കൗണ്‍സലിങ്ങിന് അയയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനു സുപ്രീം കോടതിയുടെ സ്റ്റേ.

Advertisment

പെണ്‍കുട്ടിയെ കുടുംബ കോടതിയില്‍ ഹാജരാക്കി അവരുടെ മൊഴി രേഖപ്പെടുത്തി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. കേസ് 17നു വീണ്ടും പരിഗണിക്കും.

യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ സുപ്രീം കോടതിയുടെ ഇ-കമ്മിറ്റിയംഗമായ സലീന വി.ജി. നായരെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് രഹസ്യരേഖയായി സമര്‍പ്പിക്കണം. അതിനുശേഷമാകും തുടര്‍നടപടി-ബെഞ്ച് അറിയിച്ചു.

Advertisment