ഷോർട്ട് സർക്യൂട്ട്, കാറിലെ സാനിറ്റൈസറും സ്പ്രേയും തീ ആളിപ്പടരാൻ കാരണമായി; ദമ്പതികൾ കാറിന് തീ പിടിച്ച് മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ റിപ്പോർട്ട്

author-image
neenu thodupuzha
New Update

publive-image

Advertisment

കണ്ണൂര്‍:കണ്ണൂരില്‍ ദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

പ്രത്യേക അന്വേഷണ സംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിർണായക വിവരം.

തീ ആളിപടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിന് ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നു കണ്ണൂര്‍ ആര്‍ടിഓയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മറ്റു വസ്തുക്കളുടെ രാസപരിശോധന ഫലം പുറത്ത് വന്നിട്ടില്ല. ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ചത്. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത്ത് ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ പ്രസവ വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടു പോകുമ്പോഴാണ് കാറില്‍ നിന്നും തീ ആളിപ്പടര്‍ന്നത്.

Advertisment