Advertisment

എന്റെ മുഖത്ത് നോക്കി തന്നെയൊക്കെ  ആരു നോക്കാനാടോ, കാണാനും കൊള്ളില്ല, കൊഞ്ചു വരട്ടിയ മുഖം പോലെയുണ്ട്, ഈര്‍ക്കില്‍, കുപ്പിപ്പാട്ട എന്നൊക്കെയുള്ള ഇരട്ടപേരുകള്‍ ഞാന്‍ നേരിട്ടിരുന്നു. എല്ലാം എന്റെ ആത്മവിശ്വാസത്തെ തളര്‍ത്തിയിരുന്നു. ഞാന്‍ അമ്മയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ബ്രേക്ക് അപ്പ് സാഹചര്യത്തില്‍  ഷാളില്‍ കുരുക്കിട്ട് ആത്മഹത്യക്കും ശ്രമിച്ചു- പരിഹാസങ്ങള്‍ക്കിടയില്‍നിന്നും തളര്‍ന്നു പോയ സാഹചര്യങ്ങളില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റ കഥ പറഞ്ഞ്  ആങ്കര്‍ ആര്‍ച്ച രേഖ

author-image
neenu thodupuzha
New Update

 

Advertisment

 

publive-image

കൊച്ചി: 'ഉണ്ണി മുകുന്ദന്റെ ഒരു ഷൂട്ടിന് പോയപ്പോള്‍ തിരക്കില്‍ ആത്രയും വലിയ ആളുകള്‍ക്കിടയിലൂടെ 'ചേട്ടാ ഒരു ഫോട്ടോ എടുത്തോട്ടെ' എന്നു ചോദിച്ചു. ഇത്തിരിപ്പോന്ന ഒരു കൊച്ചു തന്നോട് ഇതു ചോദിച്ചപ്പോള്‍ മോളേ നീ കൊള്ളാലോ, എന്നെ ഒരു ഇന്റര്‍വ്യൂ ചെയ്യാമോ എന്ന് എന്നോട് ചോദിച്ചു.

ഒരു ജേര്‍ണലിസ്റ്റ് വിദ്യാര്‍ഥിയായിരുന്ന എനിക്കത് വല്യ അവസരമായി തോന്നി. ഞാനത് ചെയ്തു. അതോടെ പച്ച പിടിക്കുകയായിരുന്നു- ഒരു സ്വകാര്യ ചാനലില്‍ നടന്ന മോട്ടിവേഷന്‍ പ്രോഗ്രാമിലാണ് ആര്‍ച്ച താന്‍ പിന്നിട്ട വഴികളെക്കുറിച്ച് പറഞ്ഞത്.

ഞാന്‍ ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. സെലിബ്രിറ്റി ഇന്റര്‍വ്യൂ എന്നത് ഞാന്‍ സൈഡായാണ് കൊണ്ടുനടക്കുന്നത്. ഞാന്‍ ഒരു ആംഗ്ലോ ഇന്ത്യന്‍ സ്‌കളൂലിലാണ് പഠിച്ചത്. എന്റെ ഫെയ്‌സ് നോക്കീട്ട് ഒരു മാമിന്റെ മോള്‍ പറഞ്ഞിട്ടുണ്ട് തന്നെയൊക്കെ ആരു നോക്കാനാടോ, കാണാനും കൊള്ളില്ല, സംസാരിക്കാനറിയില്ല, കൊഞ്ചു വരട്ടിയ മുഖം പോലെയുണ്ട്, ഈര്‍ക്കില്‍, കുപ്പിപ്പാട്ട എന്നൊക്കെയുള്ള ഇരട്ടപേരുകള്‍ ഞാന്‍ നേരിട്ടിരുന്നു. എല്ലാം എന്റെ ആത്മവിശ്വാസത്തെ തളര്‍ത്തിയിരുന്നു. ഞാന്‍ അമ്മയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഞാന്‍ സ്വന്തമായി ഹാന്‍ഡ് എംബ്രോയ്ഡറിയൊക്കെയും ചെയ്ത് സ്വന്തമായി പൈസ സമ്പാദിച്ചിരുന്നു. ഷൂട്ടിന് ലൈറ്റ് ഗേള്‍ ആയി പോയിരുന്നു. അമ്മ എനിക്ക് എല്ലാ സ്വാതന്ത്രവും തന്നു.

കൂട്ടുകാരുടെ മാതാപിതാക്കള്‍ അവരെ ഓരോന്നിനും നിയന്ത്രിച്ചപ്പോള്‍ സിനിമ കാണാനൊക്കെ ഉത്സാഹിച്ച് വിട്ടിരുന്നത് അമ്മയായിരുന്നു. ഞാനൊന്നും ഒന്നും എന്‍ജോയ് ചെയ്തിട്ടില്ല. ചെറുപ്പത്തിലെ കെട്ടിച്ചുവിട്ടു. നീയെങ്കിലും അതെല്ലാം എന്‍ജോയ് ചെയ്തു ജീവിക്കണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.

എട്ടില്‍ പഠിക്കുമ്പോള്‍ ഞാന്‍ അറിയാതെ ഒരു ബസില്‍ കയറി പോയി. എന്നെ കാണാതെയായി. ആ സാഹചര്യത്തില്‍ വീട്ടുകാര്‍ കരയും പരിഭ്രമിക്കും. പക്ഷെ, എന്റെ അമ്മയില്‍ അതൊന്നും കണ്ടില്ല. അതെന്താണെന്നാ എന്റെ ചോദ്യത്തിന് നീയാരുടെയെങ്കിലും കൈയും കാലും പിടിച്ച് ഇവിടെയെത്തുമെന്നാണ് അമ്മ പറഞ്ഞത്.

അമ്മയായിരുന്നു എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടര്‍. ക്യാമറ ഓണാക്കി ഞാന്‍ എന്തെങ്കിലുമൊക്കെ തനിയെ സംസാരിക്കാന്‍ തുടങ്ങി. അതുകണ്ട് എന്റെ ആങ്ങളയും നാത്തൂനും യൂട്യൂബ് ചാനല്‍ തുടങ്ങിയാലെന്താണെന്നുള്ള ആലോചന പറയുന്നത്. അതായിരുന്നു ഒരു മാറ്റത്തിന്റെ തുടക്കം.

കള്ളുഷാപ്പില്‍ പോയി വരെ വീഡിയോ എടുത്തതിന് ബന്ധുക്കളില്‍ നിന്ന് ഒരുപാട് എതിര്‍ അഭിപ്രായങ്ങളുണ്ടായി. ആ ടൈമിലൊക്കെ ഞാന്‍ ഒരു ബ്രേക്ക് അപ്പ് സാഹചര്യത്തിലായിരുന്നു.

ഒരു ഡിപ്രഷന്‍ സ്‌റ്റേജില്‍ അകപ്പെട്ട് വല്ലാത്ത അവസ്ഥയില്‍ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ഷാളില്‍ കുരുക്കിട്ട് ഞാന്‍ നിന്നു. ക്യാമറ നോക്കീട്ട് ഈ ആള്‍ക്ക് ഈ ക്യാമറ കൊടുക്കണമെന്ന് പറഞ്ഞു. 'അവന്‍ പോയെന്നു പറഞ്ഞ് അമ്മയോട് പറഞ്ഞു കരഞ്ഞു.

അമ്മയും ഞാനും കരഞ്ഞു. എന്റെ ലോകമാണ് അവിടെ നിന്നുപോയതെന്നൊക്കെ പറഞ്ഞുകൊണ്ടാണ് ജോഷ് ടോക്കില്‍ ആര്‍ച്ച രേഖ രാജീവിന്റെ സംസാരം അടുത്ത എപ്പിസോഡിലേക്ക് തുടരുന്നത്.

Advertisment