New Update
/sathyam/media/post_attachments/udNT00sHhgxPmzbogSQk.jpg)
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലപാതക കേസിലെ പ്രതി പുറത്ത് കടന്നു. അർധരാത്രിയോടെയാണ് സംഭവം.
Advertisment
മലപ്പുറം വേങ്ങരയിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാർ സ്വദേശി പൂനം ദേവിയാണ് പുറത്ത് കടന്നത്.
ഫോറെൻസിക് വാർഡിലെ ശുചി മുറിയുടെ വെന്റിലേറ്ററിന്റെ ഗ്രിൽ ഇഷ്ടിക കൊണ്ട് കുത്തിയിളക്കിയാണ് ഇവർ കടന്നു കളഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ഇവരെ കുതിരവട്ടം മാനസികാരോ​​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us