New Update
/sathyam/media/post_attachments/YZBMzbyL62ypmklPUBxk.jpg)
കോഴിക്കോട്: കന്നഡ സിനിമയായ 'കാന്താര'യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.
Advertisment
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം സ്‌റ്റേഷനിലെത്തിയത്.
തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ 'നവരസം' ഗാനത്തിന്റെ പകര്‍പ്പാണ് 'വരാഹരൂപം' എന്ന പരാതിയില്‍ കേസെടുത്ത് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
പകര്‍പ്പവകാശം ലംഘിച്ചാണ് സിനിമയില്‍ 'വരാഹരൂപം' എന്ന പാട്ട് ഉള്‍പ്പെടുത്തിയതെന്ന കേസില്‍ പ്രതികളായ കാന്താര സിനിമയുടെ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us