കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍നിന്നു ചാടിയ കൊലക്കേസ് പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍; കൊലപാതകത്തില്‍ കാമുകന്റെ പങ്കും സംശയത്തില്‍

author-image
neenu thodupuzha
New Update

publive-image

മലപ്പുറം: കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍.

Advertisment

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാര്‍ സ്വദേശി പുനംദേവി(30)യാണ് വേങ്ങരയില്‍നിന്ന് പിടിയിലായത്.

കുട്ടിയെ കാണാന്‍ പോകുന്നെന്ന് ഇവര്‍ കൂടെയുള്ള അന്തേവാസികളോട് പറഞ്ഞിരുന്നു. ശുചിമുറിയിലെ ഗ്രില്‍ ഇളക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊലപാതകത്തില്‍ കാമുകന്റെ പങ്കും അന്വേഷിച്ചു വരികയാണ്. കാമുകന്‍ പറഞ്ഞ പ്രകാരമാണോ യുവതി കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ബീഹാറിലുള്ള കാമുകന്റെ മൊഴിയെടുക്കുകയും ഫോണുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വ്യക്തത വരുത്തുകയും ചെയ്യും.

Advertisment