New Update
മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisment
ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കര്‍ണ്ണാടക മടികേരി സ്വദേശി റസീഖ് (28), വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം (50) എന്നിവരാണ് പിടിയിലായത് .
കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടിയിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് 1.7 കോടി രൂപ വില വരും.
ശുചിമുറിയിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.