/sathyam/media/post_attachments/IvYx5UW0aiY0LCdUTqUG.gif)
വെല്ലിങ്ടണ്‍: നോര്‍ത്ത് ഐലന്‍ഡില്‍ വീശിയടിച്ച ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അര ലക്ഷത്തോളം പേർക്ക് വീട് നഷ്ടപ്പെട്ടു.
കനത്ത മഴയേയും കാറ്റിനെയും തുടര്‍ന്ന് പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങിയ സാഹചര്യത്തിലാണിത്.
കലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയെങ്കിലും ഇന്ന് ഉച്ചയോടെ ചില സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു.
വെസ്റ്റ് ഓക്ക്‌ലന്‍ഡിലെ ഒരു വീട് തകര്‍ന്ന് ഒരു അഗ്നിശമന സേനാംഗത്തെ കാണാതായതായും മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.