/sathyam/media/post_attachments/ogKb1maau4GtCfX8Chpc.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ഹിന്ദു സംഘടന നായകളുടെ വിവാഹം നടത്തി. വാലൻ്റൈൻസ് ഡേ ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നിത് .ഹിന്ദു മുന്നണി എന്ന് പേരിട്ടിരിക്കുന്ന സംഘടയാണ് നായകളുടെ വിവാഹം നടത്തിയത്.
തിങ്കളാഴ്ചയാണ് ഒരു വിഭാഗം പ്രവർത്തകർ നായ്ക്കളെ വധൂവരന്മാരുടെ വേഷത്തിൽ ഒരുക്കി വിവാഹം നടത്തിയത്.
രണ്ട് നായകളെ എത്തിച്ച് വസ്ത്രം ധരിപ്പിച്ച് കഴുത്തിൽ മാല അണിയിച്ചാണ് വിവാഹം നടത്തിയത്. തുടർന്ന് നായകൾ സ്വതന്ത്രരാണെന്ന് കാണിക്കാൻ അവയെ കെട്ടഴിച്ചു വിട്ടു.
വാലൻ്റൈൻസ് ദിനത്തിൽ പൊതു ഇടങ്ങളിൽ കമിതാക്കൾ മോശമായി പെരുമാറുന്നത് പതിവാണെന്നും ഇതിനെ എതിർക്കാനാണ് നായകളുടെ വിവാഹം നടത്തിയതെന്നും ഹിന്ദു മുന്നണി പ്രവർത്തകർ പറഞ്ഞു.