മാങ്ങ പറിച്ചതിന് കുട്ടികളെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു, ഷര്‍ട്ട് ഊരി വാങ്ങി; തോട്ടം ഉടമയ്‌ക്കെതിരെ കേസ്

author-image
neenu thodupuzha
New Update

publive-image

മലപ്പുറം: ചങ്ങരംകുളം ഒതളൂരില്‍ മാങ്ങ പറിച്ചതിന് കുട്ടികളെ മര്‍ദിച്ചെന്ന പരാതിയില്‍ തോട്ടം ഉടമയ്‌ക്കെതിരെ  കേസെടുത്തു. ഒതളൂര്‍ സ്വദേശി സലീം എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.

Advertisment

തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്‍കി. പാവിട്ടപ്പുറം എ.പി.ജെ. നഗറില്‍ താമസിക്കുന്ന റസല്‍, ഹംസ, സിറാജുദ്ദീന്‍, സൂര്യജിത്ത്, മിര്‍സാന്‍ എന്നീ കുട്ടികളെയാണ് ആക്രമിച്ചത്.

ഫുഡ്‌ബോള്‍ കളിക്കാനെത്തിയ കുട്ടികള്‍ സമീപത്തെ സലീമിന്റെ പറമ്പില്‍ കയറി കണ്ണിമാങ്ങ പറിക്കുകയായിരുന്നു.

ഉടമ വരുന്നത് കണ്ട് കുട്ടികള്‍ ഓടിയെങ്കിലും സലീം പിന്നാലെയെത്തി ആക്രമിക്കുകയും അസഭ്യം പറയുകയും ഉടുപ്പു ഊരി വാങ്ങിയെന്നുമായിരുന്നു പരാതി.

കുട്ടികളുടെ ഡ്രസ് പോലും തിരികെ നല്‍കാതെ രക്ഷിതാക്കളെ കൊണ്ടുവരാന്‍ പറയുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisment