വീട്ടില്‍ വെളുത്തുള്ളിയുണ്ടല്ലോ; സുന്ദരിയാകാന്‍ തയാറിക്കോളൂ...

author-image
neenu thodupuzha
New Update

publive-image

കൊച്ചി: സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉത്തമമാണെന്ന് എത്ര പേർക്കറിയാം. കറികളിൽ രുചി കൂട്ടാൻ മാത്രമല്ല. ആരോഗ്യത്തിനും സൗന്ദര്യ പരിപാലനത്തിനും ഇനി മുതൽ വെളുത്തുള്ളി ഉപയോഗിച്ച് തുടങ്ങാം..

Advertisment

മുഖക്കുരു വേണ്ടേ, വേണ്ട

മുഖക്കുരു മാറ്റാന്‍ വളരെ എളുപ്പമായ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി നീരെടുത്ത് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടണം. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകി കളയുകയും ചെയ്യാം.

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ ഇന്‍ഫെക്ഷനുകളെ ഇല്ലാതാക്കി മുഖക്കുരുവുണ്ടാകുന്നത് തടയും.

ബ്ലാക്ക് ഹെഡ്‌സ് പമ്പ കടക്കും

ചര്‍മത്തില്‍ എണ്ണമയം കൂടുന്നതിനനുസരിച്ച് ബ്ലാക്ക് ഹെഡ്‌സും കൂടും. മൂക്കിന് ഇരുവശത്തും താടിയുടെ ഭാഗത്തുമെല്ലാം ബ്ലാക്ക് ഹെഡ്‌സ് കാണാറുണ്ട്.

അതിനായി അല്‍പ്പം വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ച് ആ പേസ്റ്റ് ഫേസ് മാസ്‌ക്കായി മുഖത്തിടണം.

ചുളിവുകള്‍ക്ക് മാറ്റിയാലോ

വെളുത്തുള്ളി അല്ലികളെടുത്ത് ചതച്ച് തേനും ചേര്‍ത്ത് മിക്‌സ് പേസ്റ്റ് രൂപത്തിലാക്കി പത്തു മിനിട്ട് മുഖത്തു തേച്ച് ഇളം ചൂടു വെള്ളത്തില്‍ കഴുകിക്കളയണം.

സ്‌ട്രെച്ച് മാര്‍ക്കുകള്‍ കളയാം

ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകളെ പ്രതിരോധിക്കാന്‍ വെളുത്തുള്ളി ഫലപ്രഥമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതു മാറാന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറാണ് സഹായിക്കുന്നത്. ചൂടാക്കിയ ഗാര്‍ലിക് ഓയില്‍ സ്‌ട്രെച്ച് മാര്‍ക്കുള്ള ഭാഗത്ത് പുരട്ടാം.

നഖങ്ങൾ സംരക്ഷിക്കാം

നഖങ്ങള്‍ നിലനിര്‍ത്താനും ദുര്‍ബലമാകാതിരിക്കാനും ചൂടാക്കിയ ഗാര്‍ലിക് ഓയില്‍ നഖങ്ങളില്‍ പുരട്ടിയാല്‍ മതി. നഖങ്ങള്‍ മഞ്ഞ നിറമാകുന്നതും ഇതു തടയും.

Advertisment