സെക്‌സിന് ഏറ്റവും മികച്ച സമയമേതാണെന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഈ സംശയത്തിന് ഉത്തരമായി സെക്‌സോളജിസ്റ്റുകള്‍ കൂടുതല്‍പേരും പറയുന്ന അഭിപ്രായം അതിരാവിലെ എന്നാണ്. കാരണം ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനം ഭംഗിയായി നടക്കുന്നത് ഈ സമയത്താണെന്നാണ് വിലയിരുത്തല്‍.
പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ കാണുന്നത് അതിരാവിലെയാണെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍, ആരോഗ്യമുള്ള ബീജങ്ങള്‍ അവനില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഉച്ചനേരത്താണെന്നും പഠനങ്ങള്‍ പറയുന്നു.രാത്രി 11നു ശേഷമെന്നും വാദഗതികളുണ്ട്.
എന്നാല്‍, പങ്കാളികള്‍ക്ക് ഏറ്റവും ഉണര്‍വും സൗകര്യവുമായ സമയം തെരഞ്ഞെടുത്താല്‍ അതു തന്നെയാണ് സെക്‌സിനു പറ്റിയ അനുകൂല സമയം.
ഇരുവര്‍ക്കും പൂര്‍ണ തൃപ്തി വരുംവരെ ലൈംഗിക ബന്ധത്തിന് സമയമെടുക്കുന്നോ അത്രയും സമയമാണ് സെക്‌സ് എത്ര നേരം നീളുന്നു എന്നതില്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍, സമയമല്ല, എത്രത്തോളം ആസ്വാദ്യകരമായി എന്നതാണ് മുഖ്യം.
പുരുഷന്‍ രതിമൂര്‍ച്ഛ നേടിയെടുക്കുന്നതിന് മുമ്പു തന്നെ സ്ത്രീയെ അതിന് സഹായിക്കണം. 49 ശതമാനം സ്ത്രീകള്‍ക്കേ ലിംഗയോനീ സംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്താന്‍ കഴിയൂ. ബാക്കി ശതമാനത്തിലേറെയും സ്ത്രീകള്‍ മറ്റു മാര്‍ഗങ്ങളിലൂടെയും. ഒരു തവണ രതിമൂര്‍ച്ഛ നേടിയതിനു ശേഷവും അവള്‍ക്ക് മറ്റൊരു രതിമൂര്‍ച്ഛയിലേക്ക് പോകാന്‍ കഴിയും.
ലിംഗ പ്രവേശം എപ്പോള്‍ വേണമെന്ന് സ്ത്രീ തീരുമാനിക്കണം. ലൈംഗികതയെ പൂര്‍ണതയിലെത്തിക്കാനും പുരുഷന് ലൈംഗികമായ ഉണര്‍വുണ്ടാക്കാനും പുരുഷന് ഇഷ്ടപ്പെട്ട ലൈംഗിക രീതികളിലേക്ക് കൊണ്ടുപോകാനും സ്ത്രീക്ക് കഴിയണം. സ്ത്രീയുടെ ഏതു പ്രതികരണവും പുരുഷനെ ലൈംഗികപരമായി കൂടുതല്‍ ഉണര്‍ത്തും.
സെക്‌സില്‍ നിര്‍ബന്ധമായും വേണ്ടുന്ന ഒന്നാണ് ഫോര്‍ പ്ലേ. രതിമൂര്‍ച്ഛ ഒരിക്കല്‍ പോലും അനുഭവപ്പെട്ടിട്ടില്ലാത്ത സ്ത്രീകളില്‍ നടത്തിയ സര്‍വേകളില്‍ അവരുടെ പങ്കാളി ബന്ധപ്പെടലിന് മുമ്പ് ഫോര്‍പ്ലേകള്‍ നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. എത്രയും പെട്ടെന്ന് സെക്‌സ് ചെയ്യണമെന്ന മനോഭാവം സ്ത്രീയുടെ സെക്‌സ് ആസ്വാദനത്തെ ബാധിക്കും.
പങ്കാളിള്‍ വിവസ്ത്രരാകുന്നതിന് മുമ്പേ തന്നെ ലൈംഗിക പ്രവൃത്തികള്‍ ആരംഭിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നും ഒരേ പൊസിഷന്‍, ഒരേ ബെഡ് റൂം എന്നുള്ളത് മാറ്റി വീട്ടിലെ തന്നെ ഉള്‍പ്പെടെ പലയിടങ്ങളും തെരഞ്ഞെടുക്കുന്നതും അഭികാമ്യമാണ്.