രണ്ടു കല്യാണം കഴിച്ചു; ഇനി ബുദ്ധിമുട്ടാണ് അടുത്ത ജന്മത്തില്‍ നോക്കാമെന്ന് അവതാരകയോട് മനോജ് കെ. ജയന്‍

author-image
neenu thodupuzha
New Update

publive-image

കൊച്ചി: രണ്ട് കല്യാണം കഴിച്ചതുകൊണ്ട് ഇനിയൊരു വിവാഹം കഴിക്കാന്‍ കഴിയില്ല, അടുത്ത ജന്മത്തില്‍ നമുക്ക് ഒന്നാകാമെന്ന് മനോജ് കെ. ജയന്‍ അവതാരകയോട് പറയുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വൈറലായിരിക്കുകയാണ്.

Advertisment

പട്ടാമ്പിയിലെ ഇന്റര്‍നാഷണല്‍ എം.ഇ.എസ്. ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അതിഥിയായി എത്തിയ നടന്‍ അധ്യാപകര്‍ക്ക് പുരസ്‌കാരം നല്‍കുന്നതിനിടെയുണ്ടായ രസകരമായ സംഭവത്തിന്റെ വീഡിയോയാണ് പങ്കു വച്ചിരിക്കുന്നത്.

പുരസ്‌കാരം വാങ്ങാന്‍ വേദിയിലെത്തിയ അധ്യാപിക മനോജ് കെ. ജയന്റെ കടുത്ത ആരാധികയാണെന്നും വിവാഹം കഴിക്കാന്‍ വരെ ആഗ്രഹിച്ചെന്നും അവതാരക മൈക്കിലൂടെ വിളിച്ചു പറഞ്ഞു.

എന്നാല്‍, താന്‍ രണ്ടു കല്യാണം കഴിച്ചെന്നും ഇനി ബുദ്ധിമുട്ടാണ്, അടുത്ത ജന്മത്തില്‍ നോക്കാമെന്നുമാണ് മനോജ് കെ. ജയന്‍ കൊടുത്ത മറുപടി. എല്ലാവരും അതുകേട്ട് കൈയടിക്കുന്നുമുണ്ട്.

ഇതിനുശേഷം ആങ്കര്‍ ചെയ്ത ടീച്ചറും അവാര്‍ഡ് വാങ്ങിയ ടീച്ചറും തമ്മില്‍ പിണങ്ങിയോ, അതോ കൂടുതല്‍ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും സ്‌കൂളില്‍ നടന്ന സംഭവം രസകരാമയിരുന്നു എന്നാണ് വീഡിയോ പങ്കുവച്ച് മനോജ് കെ. ജയന്‍ കുറിച്ചത്.

Advertisment