New Update
Advertisment
ചെന്നൈ: അശരണ കേന്ദ്രത്തില്‍ അന്തേവാസികളെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മൂവാറ്റുപുഴ സ്വദേശികളായ
മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂര്‍ ഗ്രാമത്തില്‍ അന്‍പുജ്യോതി ആശ്രമം എന്ന സ്ഥാപനം നടത്തുന്ന ബി. ജുബിന്‍, ഭാര്യ ജെ. മരിയ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്.
അന്തേവാസികളെ ചങ്ങലയ്ക്കിടുകയും കുരങ്ങിനെക്കൊണ്ട് ആക്രമിപ്പിക്കുക, പീഡന പരാതിയും എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.