/sathyam/media/post_attachments/0lSSNZ80e7JwdtKF3Opx.jpg)
ന്യൂഡൽഹി: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിയാനയിലെ ഝജ്ജർ സ്വദേശിനിയായ നിക്കി യാദവിനെ ലിവിങ് ടുഗെദർ പങ്കാളിയായ സഹിൽ ഗെലോട്ട് ഡേറ്റാ കേബിൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള നിക്കി യാദവിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നു.
ഫെബ്രുവരി 10ന് പുലർച്ചയോടെയാണ് നിക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം. തുടർന്ന് മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിക്കുകയായിരുന്നു.
മറ്റൊരു യുവതിയുമായി മാതാപിതാക്കൾ ഉറപ്പിച്ച വിവാഹം നടക്കുന്നതിന് തൊട്ട് മുമ്പായിരുന്നു തനിക്കൊപ്പം കഴിയുകയായിരുന്ന നിക്കിയെ സഹിൽ കൊലപ്പെടുത്തിയത്.
നിക്കിയുമായുള്ള ബന്ധത്തെക്കുറിച്ച് സഹിൽ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇവർ മറ്റൊരു യുവതിയുമായി മകന്‍റെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഫെബ്രുവരി 9നായിരുന്നു വിവാഹ നിശ്ചയം. വിവാഹ വാർത്ത നിക്കി അറിഞ്ഞതോടെയാണ് യുവതിയെ സഹിൽ ക്രൂരമായി കൊലപ്പെടുത്തിയത്.
പിറ്റേദിവസം തന്നെ സഹിൽ വിവാഹിതനാകുകയും ചെയ്തു. യുവതിയെ കാണാതായിതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പ്രതിയെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us