ആദ്യം ക്രഷായിരുന്നു; പിന്നീട് രാഹുലിനോട് എനിക്ക് പ്രണയമായിരുന്നെന്ന് അനുഷ്‌ക

author-image
neenu thodupuzha
New Update

publive-image

Advertisment

ബാഹുബലിയിലെ ദേവസേനയായി എല്ലാവരുടെയും ഹൃദയം കവര്‍ന്ന തെന്നിന്ത്യന്‍ താരമാണ് അനുഷ്‌ക ഷെട്ടി. നാല്‍പ്പതുകള്‍ പിന്നിട്ടിട്ടും അനുഷ്‌ക സിംഗിള്‍ ലൈഫാണ് നയിക്കുന്നത്.

നിരവധി നടന്മാരോടൊപ്പം ഇതിനോടകം നടിയുടെ പേരു ഗോസിപ്പായി കേട്ടിട്ടുണ്ട്. എന്നാല്‍, ഒന്നിനോടും പ്രതികരിക്കാന്‍ നടി തയാറായിട്ടില്ല.

 

എന്നാല്‍, ഇപ്പോള്‍ തന്റെ ക്രഷാരാണെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷെന്നും അത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡാണെന്നുമാണ് നടി പറഞ്ഞത്.

രാഹുല്‍ ദ്രാവിഡ് എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനാണ്. ആദ്യം എനിക്ക് അദ്ദേഹത്തോട് ക്രഷ് ആയിരുന്നു. എന്നാല്‍, ഞാന്‍ വളര്‍ന്നതു മുതല്‍ എനിക്ക് അദ്ദേഹത്തോട് ഒരു പ്രണയമുണ്ടായിരുന്നെന്നും അനുഷ്‌ക പറയുന്നു.

അനുഷ്‌ക ഷെട്ടി നായികയായി ഏറ്റവും ഒടുവിലെത്തിയ ചിത്രം നിശബ്ദമാണ്. മഹേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നെന്ന് അനുഷ്‌ക ഷെട്ടി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.

 

Advertisment