അതു വെറുമൊരു ലെഹങ്കയല്ല; നാലു ദിവസംകൊണ്ട് സ്വന്തമായി ചെയ്ത രണ്ടു ലക്ഷത്തിന്റെ ഡ്രസാണ് താന്‍ ധരിച്ചതെന്ന് ആരതി

author-image
neenu thodupuzha
New Update

publive-image

ബിഗ്ബോസ് പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ഥിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഫാഷന്‍ ഡിസൈനറായ ആരതിപ്പൊടിയും റോബിനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Advertisment

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളും ധരിച്ച വസ്ത്രത്തെക്കുറിച്ചുമുള്ള വിശേഷം പങ്കിടുകയാണ് ആരതി. സ്വന്തമായി ചെയ്ത രണ്ടു ലക്ഷത്തിന്റെ ഡ്രസാണ് താന്‍ ധരിച്ചതെന്ന് ആരതി പൊടി പറയുന്നു.

രണ്ടു വസ്ത്രങ്ങളായിരുന്നു മനസിലുള്ളത്. എന്നാല്‍, സമയമില്ലാത്തതിനാല്‍ ഒരെണ്ണം മതിയെന്ന് തീരുമാനിച്ചു. നാലു ദിവസം കൊണ്ടാണ് വസ്ത്രം പൂര്‍ത്തിയാക്കിയത്. കൈ കൊണ്ടാണ് തീര്‍ത്തത്.

ആരതിയും ബിഗ്ബോസ് സീസണ്‍ ഫോറിന്റെ മത്സരാര്‍ഥി റോബിനും തമ്മിലുള്ള വിവാഹ നിശ്ചയമായിരുന്നു ഇന്നലെ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത് ആഢംബരമായി തന്നെയായിരുന്നു നിശ്ചയ ചടങ്ങുകള്‍. 10 സ്റ്റാഫുകളാണ് കടയില്‍ ഇപ്പോഴുള്ളത്.

കസ്റ്റമേഴ്സിന്റെ തിരക്കുള്ളപ്പോഴാണ് തിരക്കിട്ട് ബ്രെഡല്‍ ലെഹങ്ക ചെയ്ത് തീര്‍ത്തത്. വയലറ്റ് വളരെ ഇഷ്ടമുള്ള നിറമാണ്. അതാണ് ആ കളര്‍ തെരഞ്ഞെടുത്തത്. ഞാന്‍ വളരെ ഹാപ്പിയാണ്. ഒരു സംരംഭക, ഡിസൈനര്‍, ഒരു നടി എന്നീ നിലകളില്‍

എന്റെ ആഗ്രഹങ്ങളുടെ പകുതിയും ഞാന്‍ നേടി. ഇപ്പോള്‍ ഞാന്‍ എന്റെ കുടുംബ ജീവിതത്തിലേക്ക് കടക്കാന്‍ പോകുകയാണ്. എന്റെ തൊഴില്‍ ജീവിതവും കുടുംബ ജീവിതവും വിജയിച്ചതില്‍ താന്‍ അതിയായ സന്തോഷത്തിലാണെന്നും ആരതി പറയുന്നു.

Advertisment