New Update
കൊച്ചി: വാഹനപരിശോധനയുമായി ബന്ധപ്പെട്ട് 18 സ്കൂൾ ഡ്രൈവർമാർക്കെതിരെയും 26 മറ്റ് വാഹന ഡ്രൈവർമാർക്കെതിരെയും കേസെടുത്തു.
Advertisment
മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിച്ചതിനാണ് നടപടി. ഇടുക്കിയിലാണ് കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. 12 പേർക്കെതിരെയാണ് ഇടുക്കിൽ കേസെടുത്തത്. ഗതാഗത നിയമങ്ങൾ ലംഘിച്ച 206 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റ് കാരണങ്ങൾക്ക് 19 പേർക്കെതിരെയും നടപടി സ്വീകരിച്ചു
2248 സ്വകാര്യ വാഹനങ്ങളും 1831 സ്ക്കൂൾ വാഹനങ്ങളും പരിശോധിച്ചു. എറണാകുളം റൂറൽ (302), ആലപ്പുഴ (534), കോട്ടയം (524 ), ഇടുക്കി (471) എന്നിങ്ങനെയാണ് സ്കൂൾ വാഹനങ്ങളിൽ പരിശോധന നടത്തിയത്. എറണാകുളം റൂറൽ (493) , ആലപ്പുഴ (290),കോട്ടയം (862), ഇടുക്കി (603) എന്നിങ്ങനെയാണ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്.