ശാരീരിക ബന്ധം, നഗ്നത; എല്ലാം ഈ ദ്വീപില്‍ വ്യത്യസ്ഥമാണ്...

author-image
neenu thodupuzha
Updated On
New Update

publive-image

Advertisment

ലോകത്തെ മനോഹരമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡിലെ ഒരു വ്യത്യസ്ഥദ്വീപാണ് ഇനിസ് ബീഗ് ദ്വീപ്.

മറ്റുള്ളവരില്‍നിന്ന് വ്യത്യസഥരായ  ഇവരുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷി, മൃഗസംരക്ഷണം, കടല്‍ മത്സ്യബന്ധനം എന്നിവയാണ്. ശാരീരിക ബന്ധത്തിന്റെ കാര്യത്തിലും വിചിത്രമായ നിയമങ്ങളാണ് ഇവര്‍ നടത്തിപോരുന്നതും.

ദ്വീപിലെ പ്രയമായവര്‍ യുവാക്കള്‍ക്ക് ശാരീരിക ബന്ധത്തെ കുറിച്ചുള്ള ചില പ്രത്യേക തരം പാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കാറുണ്ട്.

അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജോണ്‍ കോവന്‍ മെസഞ്ചര്‍ ഇവരുടെ ലൈംഗിക വിശ്വാസങ്ങളെക്കുറിച്ചും വിചിത്രമായ നിയമങ്ങളെക്കുറിച്ചും തന്റെ പുസ്തകത്തിലൂടെ വിശദീകരിക്കുന്നുണ്ട്.

വിചിത്രമായ ലൈംഗികത

വിചിത്രമായ ലൈംഗികതയ്ക്ക് പേരുകേട്ടവരാണ് ഈ ദ്വീപുകാര്‍. ഒരു കുട്ടി വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ മാത്രമേ ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ. ലൈംഗികത, നഗ്നത എന്നിവയില്‍ നിഷേധാത്മക ധാരണയുള്ള ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ പോലും പൂര്‍ണ നഗ്നരാകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും. വസ്ത്രങ്ങള്‍ ഭാഗികമായി നീക്കം ചെയ്‌തേ ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടൂ.

വിവാഹത്തിന് മുമ്പ് സെക്‌സ് പാടില്ല

വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഇവിടെ കര്‍ശനമായി നിരോധനമാണുള്ളത്. ചെറുപ്പം മുതലേ ലിംഗഭേദമനുസരിച്ച് കുട്ടികളെ തരംതിരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും. സ്വവര്‍ഗരതിക്കും വിലക്കുണ്ട്.

ആവര്‍ത്തിച്ചുള്ള ലൈംഗികബന്ധം ആരോഗ്യത്തിന് ഹാനികരം

വിവാഹിതരായ ദമ്പതികള്‍ തമ്മിലുള്ള ശാരീരിക ബന്ധങ്ങള്‍ക്കും തടസങ്ങളുണ്ട്. ആവര്‍ത്തിച്ചുള്ള ലൈംഗികബന്ധം ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇവിടുത്തെ പുരുഷന്മാരും വിശ്വസിക്കുന്നു. ലൈംഗിക ബന്ധത്തില്‍ പുരുഷന്‍ എപ്പോഴും ചുമതല ഏറ്റെടുക്കുന്നു. സ്ത്രീ നിഷ്‌ക്രിയയായി തുടരുന്നു. ആര്‍ത്തവത്തെ വേദനാജനകമായ ഒരു അനുഭവമായാണ് സ്ത്രീകള്‍ കരുതുന്നത്

ലൈംഗിക ചേഷ്ടകള്‍ക്ക് വിലക്ക് 

ലൈംഗിക ചേഷ്ടകളായി കണക്കാക്കാവുന്ന എന്തും എതിര്‍ലിംഗക്കാര്‍ ഒരുമിച്ച് കളിക്കുകയും കൂട്ടുകൂടുകയും ചെയ്യുക, സ്വയംഭോഗം ചെയ്യുക, ശരീരങ്ങള്‍ പരസ്പരം പര്യവേക്ഷണം ചെയ്യുക പോലുള്ള ലൈംഗിക പ്രവര്‍ത്തികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. ആണ്‍കുട്ടികള്‍ മൃഗങ്ങളില്‍ നിന്നോ നാട്ടിലെ മുതിര്‍ന്ന പുരുഷന്മാരില്‍ നിന്നോ ആകും ശാരീരിക ബന്ധത്തെക്കുറിച്ച് അറിയുക. പെണ്‍കുട്ടികള്‍ക്ക് ഈ വിഷയം അവരെ പഠിപ്പിക്കാന്‍ ആരുമില്ല.

ഇങ്ങനെയൊക്കെ നിയമങ്ങളുണ്ടെങ്കിലും ദ്വീപില്‍ കുട്ടികളില്ലാത്ത ഒരു കുടുംബം പോലുമില്ല.

Advertisment