സ്കൂൾ വിട്ട് വീട്ടിലെത്താനുള്ള ധൃതിയിൽ നിർത്തിയിട്ട ട്രെയിനിനടിയിലൂടെ കടന്ന വിദ്യാർഥിനിയെ മറ്റൊരു ട്രെയിനിടിച്ച് തെറിപ്പിച്ച് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

publive-image

കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിനി പവിത്ര (15) ആണ് മരിച്ചത്.

Advertisment

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചു കടക്കവെ കണ്ണൂർ ഭാഗത്തു നിന്നു മംഗളുരു ഭാഗത്തേക്കു പോവുകയായിരുന്ന കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ  ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ അഗ്നിശമനസേനയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക്  സ്കൂൾ വിട്ട് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. സ്കൂളിൽ വിട്ടു പഴയ കൈലാസ് തിയേറ്ററിന് സമീപത്തുള്ള എകെജി ക്ലബ്ബ് റോഡ് വഴിയാണ് വീട്ടിലേക്ക് പോവുക.

എന്നാൽ,  ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടിരിക്കുന്നത് കണ്ട് അടിയിലൂടെ നുഴഞ്ഞു ഇറങ്ങി അടുത്ത പാളം മുറിച്ചു കടക്ക് മുമ്പ് തന്നെ മറ്റൊരു  ട്രെയിൻ എത്തി ഇടിക്കുകയായിരുന്നു.

.

Advertisment