സുബിക്ക് മദ്യപാനമോ, തെറ്റായ ശീലങ്ങളോ ഒന്നുമില്ല; അവളുടെ മരണം സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ഓടി നടക്കുന്ന എല്ലാവര്‍ക്കുമുള്ള പാഠം; മഞ്ഞപ്പിത്തമാണെന്നറിഞ്ഞ് സുബി ഝാര്‍ണ്ഡിലും പാലക്കാടും പ്രോഗ്രാമിന് പോയി; സുബി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍...തുറന്നു പറഞ്ഞ് മനോജ് കുമാര്‍

author-image
neenu thodupuzha
New Update

സുബി സുരേഷ് ഓര്‍മയാകുമ്പോള്‍ നടിയെ കുറിച്ച് സുഹൃത്തും നടിയുടെ ജീവിതരീതിയെക്കുറിച്ചും ആരോഗ്യകാര്യങ്ങളെക്കുറിച്ചുമൊക്കെ നടി ബീനാ ആന്റണിയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ മനോജ് കുമാര്‍ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുകയാണ്.

Advertisment

publive-image

 

സുബിയുടെ മരണം സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ഓടി നടക്കുന്ന എല്ലാവര്‍ക്കുമുള്ള പാഠമാണ്്. ഞാനും സുബിയുമായി വര്‍ഷങ്ങളായുള്ള സ്നേഹബന്ധമുണ്ട്. എപ്പോഴും ഫോണില്‍ വിളിച്ച് സംസാരിക്കാറില്ല.

കുറച്ച് പ്രോഗ്രാമുകള്‍ ഞാനും സുബിയും ഒന്നിച്ച് ചെയ്തിരുന്നു. അതിന് ശേഷം എവിടെ വച്ച് കണ്ടാലും ഓടി വന്ന് കെട്ടിപ്പിടിക്കും. സുബിയെ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ അവരെ മറക്കാന്‍ കഴിയില്ല. അത്രയും നിഷ്‌കളങ്കയും സത്യസന്ധയുമായിരുന്നു.

പ്രോഗ്രാമെന്ന് പറഞ്ഞാല്‍ സുബിക്ക് ആര്‍ത്തിയാണ്. ഏറ്റെടുത്ത പ്രോഗ്രാം ഗംഭീരമാക്കാന്‍ തന്നാല്‍ കഴിയുന്നതിന്റെ പരമാവധിയും അതിനപ്പുറവും അവള്‍ ചെയ്യും.

ആ കമ്മിറ്റ്മെന്റാണ് അവളുടെ മരണത്തിനും കാരണം. അല്ലാതെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലെ മദ്യപിച്ചിട്ടോ, തെറ്റായ ജീവിത ശീലങ്ങളോ ഒന്നുമല്ല. അതിന്റെ കൃത്യമായ കാര്യം ഞാന്‍ പറയാം.

രണ്ടു മാസം കഴിഞ്ഞാല്‍ സുബി വിവാഹിതായാകാന്‍ ഇരിക്കുകയായിരുന്നു. വര്‍ഷങ്ങളായി എന്റെ സുഹൃത്തായ രാഹുലാണ് വിവാഹം ചെയ്യാനിരുന്നത്. ഞാന്‍ രാഹുലിനെ വിളിച്ച് സുബിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമായി സംസാരിച്ചിരുന്നു. എല്ലാം വളരെ വ്യക്തമായി അവന്‍ പറഞ്ഞു. സുബി തന്റെ ആരോഗ്യം ശ്രദ്ധിച്ചില്ലെന്നത് തന്നെയാണ് കാരണം.

ഇതിന് മുമ്പേ തന്നെ സുബിക്ക് ആരോഗ്യപരമായ കുറേയേറെ പ്രശ്നങ്ങളുണ്ട്. അതെല്ലാം ഉണ്ടായിരുന്നിട്ടും തുടര്‍ച്ചയായി പ്രോഗ്രാമുകളൊക്കെ സുബി ഏറ്റെടുത്തു. അതിനിടയിലാണ് മഞ്ഞപ്പിത്തം വരുന്നത്. അത് അറിഞ്ഞുകൊണ്ട് തന്നെ സുബി ഝാര്‍ണ്ഡില്‍ ഒരു പ്രോഗ്രാമിന് പോയി. തങ്ങളൊന്നും എത്ര പറഞ്ഞിട്ടും കേട്ടില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. അനൗണ്‍സ് ചെയ്ത പ്രോഗ്രാം ചെയ്തില്ലെങ്കില്‍ ചതിയാണെന്ന് പറഞ്ഞാണ് സുബി പോയത്.

മറ്റ് പല ആരോഗ്യ പ്രശ്നങ്ങളും നേരിടുന്ന സുബിയെ സംബന്ധിച്ച് മഞ്ഞപ്പിത്തം ബാധിച്ചാല്‍ കടുപ്പം തന്നെയാണ്. എന്നിട്ടും സുബി വിശ്രമിച്ചില്ല. ഝാര്‍ഖണ്ഡിലെ പ്രോഗ്രാം കഴിഞ്ഞ് വന്നതിന് ശേഷം ക്ഷീണിതയായിട്ടും പാലക്കാട് ഒരു പരിപാടിക്ക് പോയി. അപ്പോഴും പോകേണ്ടെന്ന് രാഹുല്‍ പറഞെങ്കിലും കേട്ടില്ല.

പാലക്കാടുള്ള പരിപാടിയില്‍ വച്ച് സുബിക്ക് വയ്യാതെയായി. കലാഭവന്റെ ഡ്രൈവര്‍ വന്ന് സുബിയെ റൂമില്‍ കൊണ്ടാക്കി. അവിടെ നിന്നാണ് ആശുപത്രിയിലേക്ക് പോയത്.

ആശുപത്രിയില്‍ എത്തുമ്പോഴേക്കും മഞ്ഞപ്പിത്തത്തിന്റെ അവസ്ഥ മാറിയിരുന്നു. തിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. പിന്നെ ഐ.സി.യു, അവിടെ നിന്ന് വെന്റിലേറ്റര്‍... പിന്നെ പോയി, മനോജ് പറഞ്ഞു. സുബി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍, മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും കൃത്യമായി മരുന്നും ഭക്ഷണവും കഴിച്ചിരുന്നെങ്കില്‍ ഇന്നും അവള്‍ ജീവിച്ചേനെ.

അങ്ങനെ പറയുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. എന്നാലും സുബിയെ പോലെ വര്‍ക്ക് ഹോളിക്ക് ആയി സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാകട്ടെയെന്ന് കരുതിയാണ് ഇപ്പോള്‍ ഇത് പറയുന്നതെന്നും പറഞ്ഞാണ് മനോജ് വീഡിയോ അവസാനിപ്പിക്കുന്നത്.

Advertisment