Advertisment

83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ; ഇടപാട് 48000 കോടിയോളം രൂപയുടേത്‌

New Update

publive-image

ന്യൂഡല്‍ഹി: 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ. 48000 കോടിയോളം രൂപയുടേതാണ് ഇടപാട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

'തേജസ് വിമാനങ്ങള്‍ വ്യോമസേനയെ ശക്തിപ്പെടുത്തും. വരും വര്‍ഷങ്ങളില്‍ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും മന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായിട്ടാണ് കരാര്‍.

Advertisment