ഓടുന്ന ട്രെയിനില്‍ പരസ്യ മദ്യ സേവയും മദ്യ സല്‍ക്കാരവും നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍, മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു

author-image
neenu thodupuzha
New Update

publive-image

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ പരസ്യ മദ്യ സേവയും മദ്യ സല്‍ക്കാരവും നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ ഇവരെ റെയില്‍വേ പോലീസ് പിടികൂടി പിഴയീടാക്കി.

Advertisment

ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസില്‍ പനവേല്‍ ഭാഗത്തുനിന്ന് കയറിയവരാണ് പിടിയിലായത്. പിന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ശുചിമുറിയിലാണ് മദ്യ സല്‍ക്കാരം നടത്തിയത്.

പരസ്പരം കുടിച്ചു ബഹളം വച്ച ഇവര്‍ ശുചിമുറിയില്‍ വരുന്നവരെ വിളിച്ച് കുടിപ്പിക്കുകയായിരുന്നു.

സ്ത്രീകളും കുട്ടികളുമൊക്കെയുള്ള തിരക്കുള്ള കമ്പാര്‍ട്ട്‌മെന്റില്‍ പുകവലിക്കുകയും ചെയ്തു. യാത്രക്കാരില്‍ ചിലര്‍ ഇതു ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാകുകയുമായിരുന്നു.

ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ പിടികൂടി. മറ്റുള്ളവര്‍ കടന്നുകളയുകയും ചെയ്തു.

Advertisment