കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം; കണ്ടുനിന്ന വിദ്യാർഥിനി കുഴഞ്ഞുവീണു

author-image
neenu thodupuzha
New Update

publive-image

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72), ഭാര്യ സുഹറാബി (62) എന്നിവരാണ് മരിച്ചത്.

Advertisment

കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ റോഡിലെ ഡിവൈഡറിൽ തട്ടി ബസിനടിയിലേക്ക് ഇവർ മറിഞ്ഞു വീഴുകയായിരുന്നു. ഇവരുടെ ശരീരത്തിലൂടെ ബസിൻ്റെ പിൻചക്രം കയറി ഇറങ്ങി. ഇരുവരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

എന്നാൽ, ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ ബസ് ഇവരെ ഇടിച്ചിടുകയായിരുന്നെന്നും അതറിയാതെ ബസ് മുന്നോട്ടെടുത്തപ്പോൾ പിൻചക്രം ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.

അപകടം നേരിട്ടു കണ്ടുനിന്ന വിദ്യാർഥിനി സംഭവ സ്ഥലത്ത് കുഴഞ്ഞുവീണു. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കെഎസ്ആർടിസിയാണ് അപകടമുണ്ടാക്കിയത്.

സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. മാനാഞ്ചിറ എൽഐസി ഓഫീസിന് മുന്നിൽ വൈകുന്നേരം ആറോടെയാണ് സംഭവം.

Advertisment