മുംബൈ: വിവാഹ വാര്‍ഷികദിനം മറന്നതിന് ഭര്‍ത്താവിനെ ക്രൂരമായ മര്‍ദ്ദിച്ച് ഭാര്യ. കിഴക്കന്‍ മുംബൈയിലെ ഗോവണ്ടിയിലാണ് സംഭവം.
/sathyam/media/post_attachments/vPg2iKgmBXRXnRqb7zkP.jpg)
ഓട്ടോ ഡ്രൈവറായ 32കാരനായ വിശാല്‍ നംഗ്രെ എന്നയാളെയാണ് ഭാര്യ മര്‍ദ്ദിച്ചത്. 2018ലായിരുന്നു വിശാല്‍ നംഗ്രെയുടെയും ഭാര്യ കല്‍പ്പനയുടെയും വിവാഹം. ഫെബ്രുവരി 18നായിരുന്നു വിവാഹ വാര്‍ഷികം.
എന്നാല്‍, വിശാല്‍ ദിവസം മറന്നു പോകുകയും പതിവുപോലെ വീട്ടിലെത്തുകയുമായിരുന്നു. ഇതോടെ ഭാര്യ ഇയാളെ മര്‍ദ്ദിക്കുകയും സഹായത്തിനായി സ്വന്തം വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെത്തിയ കല്‍പ്പനയുടെ അമ്മയും സഹോദരനും കൂടി വിശാലിനെ തല്ലുകയും വാഹനവും വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തു.
കൂടാതെ ഇവര്‍ വിശാലിന്റെ കുടുംബ വീട്ടില്‍ ചെന്നും പ്രശ്‌നങ്ങളുണ്ടാക്കി. കല്‍പ്പന വിശാലിന്റെ അമ്മയെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. വിശാലും മാതാവും പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയ ശേഷം ആശുപത്രിയില്‍ ചികിത്സ തേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us